Monday, 30 November 2015

കാത്ത



കാത്ത
വെറും രണ്ടക്ഷരം
 ഒരു കുലീന വൃദ്ധ
അൽപ്പം കുനിഞ്ഞ  മുതുകുമായി അമ്പലത്തിലേക്ക് രാവിലെ കുളിച്ചു തൊഴാൻ പോകുന്ന മറ്റൊരു നായർ  സ്ത്രീ
 അവരെ എന്താണ്  സാധാരണ സ്ത്രീകളിൽ നിന്നും വ്യത്യസ്ഥ  ആക്കിയിരു ന്നത്
തകഴി ശിവ ശങ്കരപ്പിള്ളയുടെ ഭാര്യ  കമലാക്ഷി  അമ്മ
അതായിരുന്നു അവർ
കൂടെ ജീവിക്കാൻ അത്ര സുഖമുള്ള ഒരു ഭർത്താവായിരുന്നില്ല തകഴി
വെറും വക്കീലായിരുന്നപ്പോഴും  എഴുത്തുകാരൻ ആയപ്പോഴും
 സ്വന്തം എഴുത്തും സ്വന്തം തീരുമാനങ്ങളും സ്വന്തം ലോകവും സ്വന്തം ചങ്ങാതിക്കൂട്ടവും  വലിയ യാത്രകളും ഒക്കെ ആയി ജീവിച്ച ഒരു വലിയ മനുഷ്യൻ
നേട്ടങ്ങൾ, പദവികൾ, പേര്, പെരുമ ..സമ്പത്ത് എല്ലാം തകഴിയുടെ കാൽക്കൽ കുമ്പിട്ടു കിടന്നു.. മരിക്കുവോളം
അതിനിടയിൽ ഈ ഗ്രാമ ഗൃഹ നാഥയെ ലോകം കണ്ടില്ല..ആദരിച്ചുമില്ല
തകഴി വളരെ വളരെ പ്രശസ്ഥൻ  ആയപ്പോൾ ...ലോകം അദ്ദേഹത്തിന്റെ  വീട്ടുകാരെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി
ചെമ്മീനിലെ കറുത്തമ്മ യെ പ്പോലെ നീണ്ടിടം പെട്ട കണ്ണുകളും വെളുത്തു തുടുത്ത ശരീരവുമായി ഒരാളെ അവർ കണ്ടെത്തുകയും ചെയ്തു  നഗരം ദുഷിപ്പിക്കാത്ത ഒരു ഗ്രാമ വിശുദ്ധി .. കാത്ത എന്ന ചുരുക്ക പ്പേരിൽ വിളിക്കപ്പെട്ട കമലാക്ഷി അമ്മ ..അതായിരുന്നു തകഴിയുടെ ഭാര്യയുടെ പേര്


അവർ ഒരു നിശബ്ദ സാന്നിധ്യം ആയിരുന്നു ..വീട് ,കുടുമ്പം ,മക്കൾ ..ഇതിൽ ഒതുങ്ങിയ ഒരു സാധാരണ സ്ത്രീ
 മറ്റെല്ലാ സ്ത്രീകളും നൽ കുന്നതെല്ലാം അവർ തകഴിക്കു നൽകി .
നേരും നെറിയുമുള്ള മക്കൾ.
 കഴിക്കാൻ ഇഷ്ട്ടപെട്ട ഭക്ഷണം..കുളിക്കാൻ വെള്ളം ....
ഒരു മുറിയും അടുക്കളയും ,ല ഒരു ഓല മേഞ്ഞ  മേൽക്കൂരയും ആയി ഒരു കുടിലും
28 സെന്റ്‌ സ്ഥലവും അഞ്ചു മക്കളും ..അവിടെയാണ് ജീവിത തുടങ്ങിയത്
വക്കീൽ  പണിയിൽ നിന്നുള്ള തുച്ചമായ വരുമാനവും  കൊണ്ടാണ് ഈ ദമ്പതികൾ ജീവിതം തുടങ്ങിയത്.കിട്ടുന്ന ഓരോ തുട്ടും കാത്തയെ എല്പ്പിക്കുന്നതായിരുന്നു തകഴിയുടെ രീതി .അത് കൊണ്ട് കുടുമ്പം പരിപാലിക്കാനും ,അൽപ്പാൽപ്പമായി  മിച്ചം വച്ച് ,ഭൂമിയും വയലും വാങ്ങാനും, മക്കളെ പഠിപ്പിക്കാനും എല്ലാം പണം കണ്ടെത്തിയത് കാത്തയാണ്

എന്നാൽ ഇതൊന്നുമായിരുന്നില്ല കാത്തയെ അടയാളപ്പെടുത്തിയത്
ഒരിക്കൽ 1935-36 കാലത്ത് തിരുവനന്തപുരത്തു തകഴി താമസിക്കുമ്പോൾ .. മദവും  മദിരയുംഅത്ര നല്ലതല്ലാത്ത  ചില സ്നേഹിതരും തകഴിയുടെ ജീവിതത്തിൽ വന്നങ്ങു നിറഞ്ഞു ..ഈ.വി  കൃഷ്ണപിള്ള തകഴിയെ നാട്ടിലേക്ക് തിരികെ അയച്ചു.നാട്ടിൽ  വന്നു തകഴി റ്റൈഫോയിഡ് രോഗ ബാധിതൻ ആയി.അന്നത്തെ കാലത്ത്  ഈ രോഗം വന്നാൽ  മരണ നിരക്ക് വളരെ കൂടുതൽ ആണ്.ആന്റി ബയോട്ടിക്കുകൾ ഒന്നും പ്രചാരത്തിൽ ഇല്ലല്ലോ ബോധമില്ലാതെ ആയ തകഴിയെ കാത്ത അരികെ ഇരുന്നു ശുശ്രൂഷിച്ചു .ബോധം വരുമ്പോൾ തകഴി കാണുന്നത് കരഞ്ഞു വീർത്ത കണ്ണുകളുമായി അടുത്തിരിക്കുന്ന കാത്തയെയാണ് .എത്രയോ ദിവസങ്ങൾ  ആയി അവർ ആ ഒരേ ഇരിപ്പ് ആയിരുന്നു
വക്കീല് പരീക്ഷ പാസായ തകഴി നാലിൽ പഠിപ്പ്  നിർത്തിയ കാത്തയെ ജീവിത പങ്കാളി ആയി കണ്ടെത്തിയ നിമിഷം ആയിരുന്നു അത്.ആ സ്നേഹം ത്യാഗം എല്ലാം തകഴിയെ സ്വയം സമർപ്പിതൻ ആക്കി ..മറ്റൊരു സ്ത്രീയിലെക്കും മനസ് ചായാത്ത ഒരു സുചരിതൻ ആയി തകഴി അതോടെ മാറി.
 അവർ ഭർത്താവിന് നൽകിയതു  സമാധാനവും സഹവർത്തിത്ത്വവുമാണ് .പ്രോത്സാഹനമാണ് തകഴിയെ ഒരു ഒന്നാംതരം  എഴുത്തുകാരൻ ആക്കിയത് .എഴുത്തുകാരൻ  ആയ ഭർത്താവിനു അതിനു  ചേര്ന്ന സൗകര്യം ഒരുക്കാൻ അവർ കരുത്തൽ കാണിച്ചു.അദ്ദേഹം എഴുതുമ്പോൾ ലോകകാര്യങ്ങൾ വീട്ടു കാര്യങ്ങൾ ഒന്നും കൊണ്ട് ശല്യം ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചു
വ്യക്തി ജീവിതത്തിൽ അവർ കാണിച്ച ഈ അച്ചടക്കം, ശ്രദ്ധ ,കരുതൽ..ഇതെല്ലാം തകഴിക്കു എഴുത്തിൽ എല്ലാം മറന്നു മുഴുകാൻ സഹായിച്ച ഘടകങ്ങൾ ആണ്..വീട് തകഴിക്കു  സമാധാനം ഉള്ള കുളിർമ്മയുള്ള ആലയം ആക്കി മാറ്റുന്നതിൽ അവർ വിജയിച്ചു.എഴുതാനായി മറു പുരകൾ തേടി പോകേണ്ടി വന്നിട്ടില്ല തകഴിക്കു.സ്വ ഗൃഹത്തിൽ അതിനുഎപ്പോഴും തക്കതായ അന്തരീക്ഷം അവർ നിശബ്ദമായ  തന്റെ കരുതലും ശ്രദ്ധയും  കൊണ്ട് നിലനിർത്തി.
എഴുത്ത് പേനയിൽ മഷിയും,കടലാസും..കുടിക്കാൻ വെള്ളവും..  ,മുറുക്കാനും കോളാമ്പിയും ..പൂമുഖത്തെ ചാരു  കസേരയും ..എല്ലാം യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു ..എഴുതുമ്പോൾ മക്കളെ പ്പോലും കാത്ത തകഴിയുടെ അടുത്തേക്ക്‌ വിട്ടിരുന്നില്ല ...എന്നും .എ പ്പോഴും
.വളരെ ചാരിതാർത്യത്തോടെ തകഴി ഇത് പല സന്ദർഭങ്ങളിലും സ്മരിചിട്ടുമുണ്ട് .തനിക്കു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കാനും അഭിപ്രായം പറയാതെ ഇരിക്കാനും ഉള്ള ഒരു വിവേകം അവർ ക്ക് ഉണ്ടായിരുന്നു .
അങ്ങേരുടെ ജോലി എഴുത്താണ്..അതങ്ങേർ ചെയ്യും എന്റെ ജോലി കുടുമ്പം നോക്കുക ആണ്..അത് ഞാൻ ചെയ്യും..എന്ന രീതിയിൽ സ്വ ജീവിത വൃത്തികളെ അവർ പ്രായോഗിമായി വിഭജിച്ചു 
ഭർത്താവിന്റെ ജീവിതത്തിൽ തനിക്കു കിട്ടേണ്ടുന്ന പ്രാധാന്യത്തെക്കുറിച്ച് അവർ തകഴിക്കു അധ്യാപനം നടത്തിയില്ല
തനിക്കു കിട്ടേണ്ടുന്ന പൊന്മാലയുടെ തൂക്കത്തെ കുറിച്ച് പരാതി പറഞ്ഞില്ല അയൽ വക്കത്തെ ഭർ ത്താവിന്റെ വീര കഥകൾ  പറഞ്ഞു ആത്മ വിശ്വാസം കളഞ്ഞില്ല
എന്നെ സ്നേഹിച്ചത് പോരാ എന്നൊരു പരാതി ഉണ്ടായിട്ടില്ല .എന്നും ധാരാളം വിരുന്നുകാർ ഉണ്ടായിരുന്നു തകഴിക്കു .പ്രശസ്തരും പ്രമുഖരും ആയ വിരുന്നുകാർ ...അവർക്കെല്ലാം പക്ഷ ഭേദമെന്യേ വിളമ്പാൻ  കരുതൽ കാണിച്ചു
അനേകരെ ഊട്ടി ,അനേക ദിവസം പട്ടിണി കിടന്നപ്പോഴും
 എന്നെ നിങ്ങൾ വേണ്ടത്ര കരുതുന്നില്ലല്ലോ ]
എന്നൊരു പരാതി വാക്ക് അവർ പറഞ്ഞിട്ടില്ല

തകഴിയുടെ മരണ ശേഷം സര്ക്കാര് അദ്ദേഹത്തിന്റെ വീടും പുരയിടവും ഏറ്റെടുത്തു ..മ്യൂസിയം ആക്കി ..മക്കൾ എല്ലാം നല്ല നിയിൽ ആയിരുന്നിട്ടു കൂടികാത്ത ആ വീട് വിട്ടു പോകാൻ വിസമ്മതിച്ചു .അവർ മരണം വരെ വെറും ഒരു രൂപ വാടകക്കാരിയായി ആ വീട്ടിൽ  തന്നെ കഴിഞ്ഞു .
തകഴി നിറഞ്ഞു നിന്ന ആ വീടിനെ ഉപേക്ഷിക്കാൻ അവര്ക്ക് കഴിയുമായിരുന്നില്ല
 ഈ നിതാന്ത ശക്തി ശ്രോതസ് എന്നും തകഴിയുടെ വളർച്ചയുടെ പേരെടുത്തു പറയാത്ത   നിശബ്ദ പ്രഭവ കേന്ദ്രമായിരുന്നു .
പ്രകാശ ഗോപുരമായിരുന്നു.അപൂർവ്വം  സ്ത്രീകൾ ക്കെ ഇങ്ങനെ ദീർഘ ക്ഷമയും സ്നേഹവും സഹഭാവവും ജീവിതം മുഴുവൻ നില നിർത്താൻ കഴിയൂ


പല സ്നേഹങ്ങൾ ക്കും ഉപചാരം വേണ്ട..മൃദു വചനങ്ങളുടെ പട്ടു തൊങ്ങലുകൾ തീർത്ത  കിന്നരി വേണ്ട ..മിണ്ടാതെ പറയുന്ന ചില ഉരുവിടലുകൾ ഉണ്ട്..പേരെടുത്തു പറയാത്ത ചില സഹനങ്ങൾ   ഉണ്ട്
 കണ്ണിൽ കാണാത്ത ചില കരുതലുകൾ ഉണ്ട് ചുണ്ടുകൾ ഉരുവിടാത്ത ചില സ്നേഹ മന്ത്രങ്ങൾ  ഉണ്ട്
കാത്തയും തകഴിയും തമ്മിൽ നമ്മൾ ബാഹ്യ ലോകം കാണാത്ത ആഴത്തിലുള്ള  ആത്മ ബന്ധങ്ങളുടെ ഒരു സ്നേഹ പ്രവാഹം ഉണ്ടായിരുന്നു
നഗ്ന നേത്രങ്ങൾക്ക് ഒരിക്കലും ദൃശ്യമായിരുന്നില്ല  ആ സ്നേഹവും കരുതലും വിട്ടു വീഴ്ചയും ത്യാഗവും
അന്യാദൃശരായ ഈ ദമ്പ തികൾ ശിവ പാർവതിമാരെ പ്പോലെ
ഒരാൾ  മറ്റൊരാൾക്ക് സ്വയം സമർപ്പിതരായിരുന്നു























Wednesday, 18 November 2015

കുളം

കുളം
അത് എന്റെ 
സന്തോഷമാണ്..
പ്രണയമാണ്..
 കളിയാണ്..
ചിരിയാണ് ..
ഒരു വലിയ വലിയ പറമ്പ് .
അതിന്റെ ഒരു മൂലയില്‍  ഒരു പാമ്പും കാവ്..
അതിന്റെ കുളം 
പാമ്പും കാവ് അമ്മ പണ്ടേ തന്നെ പൂജിച്ചു മാറിയിരുന്നു..
ഇംഗ്ലീഷ് അക്ഷരം L ആകൃതി യില്‍ ഒരു ചെറിയ കുളം ..
അതിനോട് ചേര്‍ന്ന് ഒരു ചെമ്പകം ഉണ്ട്..
എന്റെ 
 സ്വന്തം ചെമ്പകം..
വൈദ്യര്‍ വേര് വച്ചു ..പതിപ്പിച്ചു തന്ന തൈ ‌ ആണ്.
ഒത്തിരി നടന്നു പോയി എടുത്തു കൊണ്ട് വന്നു നട്ടുപിടിപ്പിച്ചതാണ്..
അതിലെ പൂക്കള്‍ എല്ലാം അത് കൊണ്ട് എന്റെതാണ് ..
എന്റെ പല താവളങ്ങളില്‍  ഒന്നാണ് ചെമ്പക  തണല്‍ 

കുളം എനിക്ക് എന്നെ തന്നെ ഒളിപ്പി ക്കാന്‍ ഒരു സ്ഥലം കൂടി ആണ്..
ഗൌരവക്കാരും ചിട്ടക്കാരും ആയ വീട്ടുകാര്‍ .
ഏറ്റവും ഇളയ പുത്രി ആയി ജനിച്ച  കഷ്ട്ട പാട്..
നേരെ മൂത്ത ചേട്ടനും ഞാനും തമ്മില്‍ 7  വയസിനു മൂപ്പ്..
ചേട്ടന്റെ മട്ടു കണ്ടാല്‍ ചേട്ടന്‍ ആണ്കാരണവര്‍ എന്ന്തോന്നും..

പിന്നെ നേരെ മൂത്ത ചേച്ചി 
നേരെത്തെ പറഞ്ഞില്ലേ
കുശുമ്പിന്റെ പര്യായം..
സുന്ദരി കുട്ടി തന്നെ 
നീണ്ട മുടി ഭംഗിയായി പിന്നിയിട്ടു
എല്ലാവരുടെയും നല്ല പിള്ളയായി
എല്ലാവരെയും കുറിച്ച് കുറ്റം പറഞ്ഞു..
എല്ലാവരെയും പൊക്കി പറഞ്ഞു..
22 അംഗങ്ങള്‍ ഉള്ള ഒരുകൂട്ട് കുടുംബത്തിലെ
ഏഷണി കുട്ടി ആയി വിലസുന്ന മിടുക്കി ചേച്ചി 

എന്നും എന്നെ കരയിക്കാന്‍ ചേച്ചി എന്തെങ്കിലും കാര്യംഉണ്ടാക്കും.
എന്തെങ്കിലും കുഞ്ഞി കാര്യങ്ങള്‍..
അത് വലുതാക്കി ചേട്ടന്മാരുടെ മുന്നില്‍ പറഞ്ഞു എന്നെവഴക്ക് കേള്‍പ്പിച്ചാല്‍ 
പുള്ളിക്കാരിക്ക് വലിയ സന്തോഷമായി ..
എത്ര ചെറിയ കാരണങ്ങള്‍ 
പ്രധാനമായും ഞാനൊരു പെറ്റികൊട്ട് കൊച്ചു ആണ്   
പെറ്റി കോട്ടിന്  മുകളില്‍ വേറെ എന്തെങ്കിലും ഇടണം എന്ന് എന്നെ കൊണ്ട് തോന്നിപ്പിക്കുക വലിയ വലിയ ബുദ്ധിമുട്ടാണ് 
അതിനു മുകളില്‍   പാവാട അതിനു മുകളില്‍ ബ്ലൌസ് 
അല്ലെങ്കില്‍ ഉടുപ്പ് 
അതിടാന്‍ പറയുമ്പോള്‍ ഞാന്‍ മുതിര്‍ന്നവരെ നോക്കുന്ന ഒരു നോട്ടം ഉണ്ട് 
മര്‍ലിന്‍ മന്‍ഡ്രോ    എന്നാ പേര് എനിക്ക് കിട്ടിയത് ആ നോട്ടത്തില്‍ നിന്നാണ് 
പിന്നെ വളരെ വലുതായതിനു ശേഷമാണു ആരാണ് ആ സുന്ദരി എന്ന് മനസിലായത് 
എന്നും പെറ്റി കൂട്ട് വിചാരണ നടക്കും 
അതിടാതെ മിറ്റത്തിറങ്ങി..
പിന്നെയും പിന്നെയും പല കുറ്റങ്ങള്‍ 
ഇരുട്ടായിട്ടും മലയില്‍ നിന്നും വന്നില്ല
പാടത്ത് പോയി വീണു മുട്ട് പൊട്ടി
പിന്നെ ഉള്ള വലിയ ഒരു ആരോപണവും എന്നെ വലിയ ബുദ്ധിമുട്ടില്‍ ആക്കുന്നതും മരം കയറ്റമാണ് 
എനിക്ക് നിലത്തു ഇരുന്നാല്‍ വായന വരില്ല 
മലയിലെ കശുമാവിലോ ചെമ്പകത്തിലോ  ഒക്കെ   ചാരി ഇരുന്നു 
വായിച്ചാലും പഠിചാലുമേ സുഖമുള്ളൂ 
എന്നും വഴക്ക് കേള്‍ക്കാന്‍ ഉള്ളത് എന്തെങ്കിലും ഞാന്‍ ഉണ്ടാക്കിയിരിക്കും 
വഴക്ക് കിട്ടുകയും ചെയ്യും 
സങ്കടവും ആവും 

ദുരഭിമാനം ആണ് എനിക്ക് ..
കരയുന്നത് മറ്റുള്ളവര്‍ കാണരുത് എന്ന് വലിയ  നിര്‍ബന്ദം ഉണ്ട് 
സങ്കടം വന്നാല്‍ ഇങ്ങു പോരും..
കുളക്കടവില്‍ 
അവിടെ ഞാനും എന്റെ കുഞ്ഞി സങ്കടങ്ങളും മാത്രം 

കുളക്കടവില്‍ ഒരു നല്ല മിനുസമുള്ള ഒരു പാറക്കല്ലുണ്ട്   
തുണി അലക്കാന്‍ 
ഒരു നീര്‍കോലി ഉണ്ട് ..
ഒരു ബ്രാല്‍ മത്സ്യവും..
എന്‍റെ കാലടി ശബ്ദം അറിയാം രണ്ടു പേര്‍ക്കും..
അവര്‍ അടുത്ത് വരും..

മീന്‍ കാലില്‍ ഇക്കിളി കൂട്ടി അങ്ങിനെ നീന്തി നടക്കും..
കൊലാപ്പി..നീര്‍കോലി അടുത്ത് വരില്ല..
ഒരിക്കല്‍ അവന്‍ എന്‍റെ കാലില്‍ ചുറ്റിയപ്പോള്‍ 
ഞാന്‍ വല്ലാതെ പേടിച്ചു ഉറക്കെകരഞ്ഞു..
അവനും എനിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തൊടാന്‍പേടിയാണ് ..
ചെറിയ പരല്‍ മീനുകള്‍ വന്നു ചുറ്റും കറങ്ങി ചാടി പുളഞ്ഞുനടക്കും..

നീല വെള്ളത്തില്‍ ഒരു ഭാഗം നിറയെ പായല്‍ ആണ്..
കുറെ നേരം ഈ തണുത്ത അന്തരീക്ഷത്തില്‍ .ഇരുന്നാല്‍..
മനസ് ഒന്ന് അടങ്ങും 
വരുന്ന ഓരോ കണ്ണ് നീര്‍ തുള്ളിയും വെള്ളത്തില്‍ മുഖംകഴുകി കഴുകി അങ്ങനെ കളഞ്ഞു കൊണ്ടിരിക്കാം 
കരയുന്നത് ആര്‍ക്കും അറിയാനോ കാണാനോ പറ്റില്ലല്ലോ ..
കുളം ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഒരു retreat ആണ് ...
മുഖം ഒളിക്കാന്‍ ഒരിടം ...
ഭൂമിയില്‍ ഏറ്റവും സമധാനം തന്ന ഇടവും കൂടിയാണ് കുളം 


കുളം കളിക്കാനുമുള്ള സ്ഥലം തന്നെയാണ് ..
വെള്ളത്തില്‍ എന്തെല്ലാം ലീലകള്‍..
ഈ കുഞ്ഞി കുളം എന്റെ അഭ്യാസങ്ങള്‍ക്കു പറ്റിയ സ്ഥലമേ അല്ല ..
ഏഴാം ക്ലാസ്സ്‌ വരെ മാപ്പിളമാരുടെ കുളത്തില്‍കുളിക്കാന്‍ പോകാന്‍ അനുവാദം ഉണ്ടായിരുന്നു.
പിന്നെ അമ്മ അത് സമ്മതിക്കില്ല എന്നായി.. .
അത് വലിയ കുളമാണ് 
അവിടെ തെക്കും കുഴിയില്‍ ആഴം കൂടുതല്‍ ആണ് ..

കന്നിനെ കയം കാണിക്കുക എന്നൊരു പ്രയോഗംകേടിടുണ്ടോ ..
ഈ ആഴമുള്ള ഭാഗത്ത് പോത്തുകള്‍ നീന്തി എത്തും..
എന്നിട്ട് മൂക്ക് മാത്രം മുകളില്‍ ആക്കി ഒറ്റ കിടപ്പാണ്,,
നമുക്ക് അടിച്ചു കയറ്റാന്‍ പറ്റില്ല ..
നിലയില്ലല്ലോ ..
തല്ലാനും പറ്റില്ല..

ചിലപ്പോള്‍ ജോണിന്റെ പോത്തുകളും ഉണ്ടാവും..
അവരുടെ മേല്‍ വീഴാതെ ഒന്ന് രണ്ടു മൂക്ക് കുത്തി ചാട്ടം എല്ലാം നടത്തി
തല കുത്തി മറിഞ്ഞു ..കമന്നു നീന്തി മലന്നു നീന്തി 
രണ്ടു പ്രാവശ്യം എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചുനീന്തി..
തളര്‍ന്നു തല കുത്തി ആണ് കരക്ക്‌ കയറുക ..

ഈ കുഞ്ഞി കുളത്തില്‍ അത്രയൊന്നും നടക്കില്ല.
ഒറ്റ ഓട്ടത്തിന് കുളത്തില്‍ എത്തി..
എല്ലാവരും നേരത്തെ എത്തി എന്നെ കാത്തിരിക്കുവാണ് ..
വൈകുന്നേരത്തെ ചടങ്ങുകള്‍ക്കൊന്നും നേരമില്ല..
ഇന്നാണെങ്കില്‍ 
അമ്മക്ക് ദേഷ്യം കയറി ഇരിക്കുകയാണ് താനും 

സാധാരണ മുടക്ക ദിവസങ്ങളില്‍ കുളി എന്ന് പറഞ്ഞാല്‍ മൂന്നു മണിക്കൂര്‍ ഒക്കെയാണ് 
വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ കയറില്ല 
മേലൊക്കെ ഉന്തു വന്നു നിറയും.


ഉന്തുശരീരത്തിലെ നേര്‍ത്ത രോമങ്ങളില്‍ 

 വന്നു അടിഞ്ഞു രോമം എഴുന്നു നില്‍ക്കും 

എന്റെ തോര്‍ത്തു ..

അത് അലക്കുന്നതെല്ലാം കണക്കാണ് 
വെള്ളത്തില്‍ ഇട്ടു ഒരു വലി..
കല്ലില്‍ ഇട്ടു പടെ പടെ രണ്ടു അലക്ക് 
കഴിഞ്ഞു പരിപാടി ..
തോര്‍ത്തിന് വേണമെങ്കില്‍ വെളുതോളണം 
പാവം തോര്‍ത്തു   ഉണങ്ങി കഴിഞ്ഞാല്‍ കാണാന്‍ നല്ല രസമാണ് 
പപ്പടം കാച്ചുമ്പോള്‍ ചില പപ്പടം പൊള്ളില്ലല്ലോ   
അത് പോലെ വടി പോലെ ഇരിക്കും
ചെളി വെള്ളത്തില്‍ കുളിച്ചു കുളിച്ചു 
തൊലിയൊക്കെ ചുളിയും 

അവസാനം അമ്മ വന്നു കയറ്റി വിടുന്നത് വരെ ആണ് കുളിയുടെ കണക്കു 



അമ്മ ആദ്യം ചെറിയ പിള്ളേരെ വിട്ടു കയറി ചെല്ലാന്‍ പറയും..


ഇപ്പോള്‍ വരാം എന്ന് പറയും 
പിന്നെ ചേച്ചിമാര്‍ ആരെങ്കിലും വരും 
അപ്പോഴും ചെല്ലാം എന്ന് പറയും 
അവസാനമാണ് അമ്മയുടെ വരവ്.
വഴിയില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന മടല്‍ കഷണവുമായി ആണ് വരുന്നത് 
അപ്പോള്‍ കയറി ഇല്ലെങ്കില്‍ ബുദ്ധിമുട്ടാകും 

ഇന്ന് ആകെ പല കാര്യങ്ങളാല്‍ മോശപെട്ടു സ്ഥിതിയാണ് 

ഇനി കുളത്തില്‍ നിന്നും കയറാന്‍ വിളിക്കാന്‍ ആള് വന്നാല്‍ആകെ വിഷയം ആകും
 ..

കാണാന്‍ നില്‍ക്കുന്ന കൂടുകാര്‍ക്കായിഅത് കൊണ്ട് വേഗം 

ഒന്ന് രണ്ടു കസര്‍ത്ത് കാണിച്ചു വേഗം കയറി പോന്നു
കസര്‍ത്ത് എന്ന് വച്ചാല്‍ വെള്ളത്തില്‍ അനങ്ങാതെ  ചത്ത പോലെ പൊങ്ങി കിടക്കുക..
വെള്ളത്തില്‍ തല കുത്തി മറിയുക 
അങ്ങിനെ അങ്ങിനെ 

എന്റെ കൂടെ കുളിക്കാന്‍ ചില വന്യ ജീവികള്‍ സ്ഥിരം ഉണ്ടാവും 
എന്ന് വച്ചാല്‍ കൊച്ചു പിള്ളേര്‍ 
അവരുടെ  ഇടയില്‍ ആണല്ലോ അഭ്യാസം മുഴുവന്‍ 
അവര്‍ കരയില്‍ അങ്ങിനെ നോക്കി ഇരിക്കും..
ചേച്ചി എന്ത് മഹാ വ്യക്തി  ആണെന്ന മട്ടില്‍ 
അവരോടു ആണ് ലോക കാര്യം മുഴുവന്‍ പറയുക 
വായിച്ച നോവലിന്റെ ,
കണ്ട സിനിമയുടെ 
ഒക്കെ കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുക്കും 
ഇന്ന് അതിനൊന്നും നില്‍ക്കാതെ 

മുടി സോപിട്ടു കഴുകി..

തല ഒന്ന് തോര്‍ത്തി..
മേല് കഴുകി എന്ന് വരുത്തി..
വേഗം കയറി പോന്നു 
ഇരുട്ടിലേക്ക് 

പൂക്കളൊക്കെ തരം തിരിച്ചു വൈക്കണം 
നാളേക്ക് വരക്കാനുള്ള പൂക്കളം ഡിസൈന്‍ ഉണ്ടാക്കണം 
നാമം ജപിക്കണം 
അത്താഴം ഉണ്ണണം..
വീട്ടിലെ ഓണം 
അതിനെ ക്കുറിച്ച് നാളെ എഴുതാം 

അമ്മാവന്മാർ


അമ്മാവന്മാർ
ഏതാണ്ട് 50-60 കൊല്ലങ്ങൾ മുൻപ് കഥകൾ ആണ്
.ഇതിലെ നായകന്മാർ ആയ .അമ്മാവന്മാർ രണ്ടു പേരും മരിച്ചു പോയി
അമ്മക്ക് രണ്ടു ആങ്ങളമാരാണ് ..
വല്ലിമ്മവാൻ കല്യാണം കഴിച്ചു ഞങ്ങളുടെ വീടിന്റെ അടുത്തു തന്നെയാണ് താമസം
കുഞ്ഞമ്മാവാൻ വിവാഹം കഴിച്ചിട്ടില്ല
മൂത്ത ചേച്ചിയായ അമ്മയുടെ കൂടെയാണ് കക്ഷി താമസം..
അമ്മയ്ക്കും സ്വന്തം അനിയന്മാരെ വലിയ കാര്യമാണ്
മൂത്ത അമ്മാവന്‍ അതി സുന്ദരന്‍ ആണ്
വല്ലിമ്മാവന്‍ എന്നാണ് ഞങ്ങളും നാട്ടുകാരും വിളിക്കുന്നത്‌
വെളുത്തു അധികം പൊ ക്കമില്ലാതെ,ചുരുണ്ട മുടിയും ,വിടർന്ന കണ്ണുകളും ഒക്കെ ആയി ഒരു സുഭഗൻ ,സരസൻ
രാവിലെ പല്ല് തേച്ചു കൊണ്ട് അമ്മാവൻ ഞങ്ങളുടെ വീട്ടിലേക്കു പോരും
ആളും അർഥവും ചിരിയും കളിയും തമാശയും ഇവിടെ ഞങ്ങളുടെ വീട്ടില് ആണ് .ഇനി അമ്മാവൻ തിരികെ പോകുന്നത് മിക്കവാറും വൈകീട്ടാവും .
അമ്മാവന് സ്വയം അറിയാം താൻ ഒരു സുന്ദരന്‍ ആണെന്ന്
എന്നാല്‍ ബുദ്ധി അത്ര പോര
എന്ന് വച്ചാല്‍
ബാക്കി അതി ബുദ്ധിമാന്മാരുടെ കൂട്ടത്തില്‍
അമ്മാവന്‍ ഒരു ട്യൂബ് ലൈറ്റ് ആണ് എന്ന് സാരം
അതിന്റെ കുശുമ്പ് മുഴുവന്‍ ഉണ്ട് പുള്ളിക്ക്
ഇടക്കിടക്ക് സ്വന്തം ബുദ്ധിവൈഭവം ,പുള്ളി എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രേമിക്കും
കുഞ്ഞമ്മാവന്‍
നേരെ മറിച്ചാണ്..
ഇരു നിറം
മെലിഞ്ഞു നീണ്ടു വലിയ കണ്ണുകളും
ചുരുണ്ട മുടി തോളറ്റം വെട്ടി
ആള്‍ ഒരു നാടക നടന്‍ ആണ്
അതില്‍ സ്ത്രീ വേഷം ആണ് പതിവു
അതാണ്‌ മുടി വളർത്തുന്നത്
ഒരു സകല കലാ വല്ലഭന്‍
എന്തും അഴിച്ചു നന്നാക്കും
ആരെയും സഹായിക്കും..
അമ്മയുടെ മറ്റു മക്കളുമായി എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ട് നില്ക്കും
ചെത്തുകാരന്‍ രാമന്‍ വീട്ടിലെ അഞ്ചു തെങ്ങ് ചെത്തുന്നുണ്ട്
ഇവര്‍ സ്ഥിരം കള്ള് മോഷ്ട്ടിക്കും
അതും വളരെ ശാസ്ത്രീയം ആയിത്തന്നെ
ഒരാള്‍ തെങ്ങില്‍ കയറും..
കൂടെ ഒരു കലം കൊണ്ടു പോവും ..
മങ്കലത്തിന്റെ ക്കഴുത്തിൽ കയറു കെട്ടിയാണ്കയറ്റുന്നത്
കുറച്ചു കള്ള് അതിൽ പകര്‍ത്തി താഴേക്ക് എത്തിക്കും
അത് താഴെ വേറെ ഒരു കലത്തിലേക്ക് പകര്‍ത്തും
കൃത്യം അത്രയും വെള്ളം ഒഴിച്ച് കലം മുകളില്‍ എത്തിക്കും..
അങ്ങിനെ അഞ്ചു തെങ്ങാവുമ്പോള്‍ ഇവര്ക്ക് ഒന്നു മിനുങ്ങാൻ ഉള്ള കള്ള്
കിട്ടും
വീട്ടില്‍ ഇവര്‍ ചിലപ്പോൾ വാറ്റും..
അന്നൊന്നും എക്സൈസ് നിയമങ്ങൾ അത്ര ശക്തമല്ല .
ഉണ്ടോ എന്ന് തന്നെ സംശയം
കറുപ്പ് റേഷൻ കട വഴി വിതരണം ചെയ്തിരുന്ന സുവർണ്ണ കാലം ആയിരുന്നു അത്
ഒരു വലിയ മങ്കലം
അതില്‍ വേണ്ട സാധങ്ങള്‍ ഇട്ടു തിളപ്പിക്കും..
ശർക്കര ,പൂവന്‍ പഴം,മുന്തിരിങ്ങ
പച്ച കുരുമുളക്, തുടങ്ങിയ നാടൻ സാധനങ്ങൾ
തിളച്ചു വരുമ്പോള്‍ മുകളില്‍
അടിതുളയിട്ട വേറൊരു മങ്കലം വൈക്കും
ഏറ്റവും മുകളില്‍ ഈ നീരാവി ചെന്നു തണുത്തു ആവിയായി പുറത്തു വന്നു ശേഖരിക്കാന്‍ ഒരു കലം കൂടി
ആ കലം എപ്പോഴും വെള്ളം ഒഴിച്ച് തണുപ്പിച്ചു വൈക്കും
അന്ന് ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല
അച്ഛൻ ഒരു വൈദ്യൻ ആയിരുന്നു
അരിഷ്ട്ടം ആസവം കഷായം ലേഹ്യം എണ്ണ ,ഭസ്മം ,തൈലം തുടങ്ങി എല്ലാം വീട്ടിൽ ഉണ്ടാക്കുമായിരുന്നു.
ചാരായ നിർമ്മാണവും അതിന്റെ ഭാഗം തന്നെയാണ്.ചില ഔഷധങ്ങൾ ഇതിലും ചെയ്യുന്നുണ്ട്
പക്ഷെ ആ ഉപകരണങ്ങൾ എല്ലാം ഇവന്മാർ ദുരുപയോഗം ചെയ്യുന്നതല്ലേ
ഇതെല്ലാം കുഞ്ഞമ്മാവന്റെ മേല്‍ നോട്ടത്തില്‍ ആണ്ചെയ്യുന്നത്
രണ്ടു സഹോദരന്മാരാണ് ഞങ്ങൾക്ക്
മൂത്ത ചേട്ടന്‍ എത്ര സ്വാത്തികനാണോ
അത്രയ്ക്ക് കാ‍ന്താരി ആണ് കുഞ്ഞേട്ടന്‍
തീക്ഷ്ണ ബുദ്ധി,,
നല്ല നര്‍മ ബോധം
ആരെയും കളിയാക്കി ഒരു വഴിക്കാക്കും
അമ്മാവന് ആശയങ്ങള്‍ കുഞ്ഞേട്ടന്‍ കൊടുക്കും
കുഞ്ഞമ്മാന്‍ അത് നടപ്പാക്കും അങ്ങിനെ
ഈനാംച്ചക്കിക്ക് മരപ്പട്ടി കൂട്ട് എന്നാണ് ഇവരെ രണ്ടു പേരെയും പറ്റി അച്ഛന്‍ പറയുക പതിവ്
ഇതു പോലെ തല തെറിച്ച കുറച്ചു കൂട്ടുകാരും ഉണ്ടിവര്‍ക്ക്
ഇവരുടെ വിക്രിയകള്‍ കൊണ്ടു വീട്ടുകാര്‍ പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ
part 11
അമ്മാവന്‍ ക്ലോക്ക് നന്നാക്കിയ കഥ പ്രസിദ്ധമാണ്
കുഞ്ഞമ്മാന്‍ നാടിലെ അറിയപ്പെടുന്ന ക്ലോക്ക് നന്നാക്കല്‍ കാരന്‍ ആണ് .
ജന്മ വാസന കൊണ്ടു നേടിയതാണ് കഴിവ്
ഒരു ദിവസം ഒരാള്‍ ഒരു ക്ലോക്ക് നന്നാക്കാന്‍ കൊണ്ടു വന്നു.
ഒരു മധ്യ വയസ്കന്‍
അയാള്‍ ഭാര്യ വീട്ടില്‍ താമസത്തിന് വന്നതാണ്
അയാള്‍ക്ക്‌ അമ്മാവന്മാരെ അത്ര പരിചയം ഇല്ല
അമ്മാവന്‍ എന്തിയെ എന്ന് ആരോടോ ചോദിച്ചു,
അവിടെ മുറ്റത്തിന്റെ മൂലയില്‍ ഇരുന്നു പല്ലു തേക്കുന്ന വല്ലിമ്മനെ കാണിച്ചു കൊടുത്തു
അയ്യാള്‍ ചെന്നു വണങ്ങി
മകന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ടു വന്ന ജര്‍മന്‍ ടൈം പീസ്‌ ആണ്
ഇപ്പോള്‍ മിണ്ടുന്നില്ല
ഇടയ്ക്ക് നിന്നു പോകും
അലാം വച്ചാല്‍ അടിക്കില്ല
"പിള്ളേര് താഴെ ഇട്ടോട"?
അമ്മാവന്‍ ആധികാരികമായി ചോദിച്ചു
അയാൾ ഒന്നും മിണ്ടിയില്ല
എന്നിട്ട് പറഞ്ഞു
"അവിടെ വച്ചേക്കൂ "
കോലിറയത്ത് ക്ലോക്ക് വച്ചു അയാള്‍ ഒതുങ്ങി നിന്നു
അമ്മാവന്‍ വന്നു
ഒരു പുച്ച ഭാവത്തില്‍ ക്ലോക്കിനെ ഒന്നു നോക്കി
നിന്നെ പോലെ എത്ര ജര്‍മന്‍ ക്ലോക്കുകള്‍ ഞാന്‍ കണ്ടിരിക്കുന്നു എന്നൊരു ഭാവം സുന്ദര മുഖത്തു മറഞ്ഞു
കുഞ്ഞമ്മാന്റെ ടൂള്‍ ബോക്സ്‌ എടുത്തു
ക്ലോക്ക് അഴിച്ചു
വിശദമായി പരിശോധിച്ച്
ഓരോ ഭാഗങ്ങള്‍ അഴിച്ചു..
ചെവിയില്‍ വച്ചു നോക്കി..
ചില ഭാഗങ്ങള്‍ മണ്ണെണ്ണയില്‍ കഴുകി
ഒരു മണിക്കൂര്‍ പണിതു.
എല്ലാം തിരിയെ പിടിപ്പിച്ചു
ബാക്കി ഒരു വളോം പാര്‍ട്സ്‌
വാളോം എന്നാല്‍ കൈ നിറയെ
എന്നാണ് അര്ത്ഥം
അത് അയാളുടെ കയ്യില്‍ വച്ചു കൊടുത്തു
ഇതു നന്നാവില്ലെടോ
മേശപ്പുറത്തു വൈക്കാന്‍ കൊള്ളാം
അയാള് ഞെട്ടി പ്പോയി
അമ്മാവന്റെ പ്രശസ്തി ഗംഭീരമാണ്
അമ്മാവൻ നന്നാക്കിയാൽ ശരിയാവാത്ത ഒരു ഉപകരണവും ആക്കാലത്ത്‌ ഇല്ല . അകലെ നിന്ന് പോലും ആളുകൾ കേട്ടറിഞ്ഞു വരും .അത്ര പ്രശസ്തനാണ് .ആ അമ്മാവൻ നടക്കില്ല എന്ന് പറഞ്ഞാൽ കാര്യം പോക്ക് തന്നെ
രണ്ടു അമ്മാവന്മാരും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്
കുഞ്ഞമ്മവാൻ ആണെങ്കിൽ ഒരു ചലന്ജ് ..ആണിത് .. എത്രറ്റം കഷ്ട്ടപ്പെട്ടും കാര്യങ്ങൾ നന്നക്കിയെടുക്കുന്നതിൽ കുഞ്ഞമ്മാവന് വലിയ ത്രിൽ ആണ്
ബുദ്ധികൊണ്ടുള്ള ഒരു കളി ..അതിൽ വിജയിക്കാൻ ഉള്ള അശ്രാന്ത പരിശ്രമം
വല്ലിമ്മവാൻ ബുദ്ധി ഒക്കെ ഉള്ള ആൾ തന്നെ
എന്നാൽ സാഹസികമായ മുന്നേറ്റങ്ങൾ ഇല്ല. പെട്ടന്ന് മടുത്തു പിന്നോട്ട് പോരും
അപ്പോഴാണ്‌ വലിയേട്ടന്‍ പാടത്തു നിന്നു വരുന്നത്
"എന്താ രാഘവ"?
ഒരു കുശലം
അയാള്‍ ദയനീയമായി മാഷേ ഒന്നു നോക്കി
"അമ്മാവന്‍ പറഞ്ഞു ഇതു നന്നാവില്ല എന്ന് "
"അതിന് നീ അത് കിണ്ണു വമ്മാവനെയല്ലേ കാണി ക്കേണ്ടത്
വല്ലിമ്മാവനുണ്ടോ മെക്കാനിസം അറിയൂ
അവന്‍ വരട്ടെ നന്നാക്കിച്ചു വച്ചേക്കാം "
അയാള്‍ അമ്മാവനെ നോക്കിയ നോട്ടം
അമ്മാവന്‍ അത് കണ്ട മട്ടു നടിച്ചില്ല
അകത്തേക്ക് കയറി ഒരു പോക്കാണ്
അത് തല്ലു പേടിച്ചിട്ടാണ് എന്ന് മറ്റുള്ളവര്‍ പിന്നെ പറഞ്ഞു
വീട്ടില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത ആണ്
ആരെങ്കിലും മിണ്ടിയാല്‍ കൂട്ട ചിരി ആവും