Wednesday, 18 November 2015

കുഞ്ഞമ്മാന്‍..നാടകം

കുഞ്ഞമ്മാവന്‍ നാടകം അഭിനയിച്ചത് വലിയ ചരിത്രമാണ് ..
ചുരുണ്ട്നിബിഡമായ മുടി വളര്‍ത്തി തോളറ്റം അഴിചിട്ടിരിക്കും
  മെലിഞ്ഞു നീണ്ട  ദേഹം ..ആള് മെക്കാനിക്കാണ് .ജോലി ചെയ്യുമ്പോൾ മുടി കെട്ടി ഒതുക്കി വൈക്കും .അമ്മാവനാണ് നാടകത്തിലെ സ്ത്രീ വേഷം.വലിയ കണ്ണുകൾ ,അതിൽ  നീണ്ട പീലികൾ ..ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാവും.
അമ്മാവൻ ഒറ്റയാനാണ് .ഭാര്യയും മക്കളും ഒന്നുമില്ല.നാട്ടിൽ  ഒരു ചെറു സംബന്ധം ഉണ്ട്
പല ഗ്രാമ സമിതികളും അമ്മാവനെ വിളിക്കും..
ഇത്തിരി വെള്ളം എല്ലാ കിട്ടുന്ന ഏര്‍പ്പാടയതിനാല്‍ പുള്ളി പോവുകയും ചെയ്യും
പക്ഷെ സംഭാഷണം കാണാതെ പഠിക്കാനൊന്നും മടിയനായ അമ്മാവന് സമയമില്ല
നാട്ടു കാര്യം  അന്വേഷിച്ചും ചെണ്ടപുറത്തു കോല്  വച്ചാല്‍ അതിന്റെ മുമ്പില്‍ പോയി നില്‍ക്കാനും ഒക്കെയാണ് യാണ് അമ്മാവന് താല്പര്യാം
കുഞ്ഞെട്ടനും വലിയെട്ടനും,മറ്റു കൂട്ടുകാരും കൂടി ഒരു നാടകം ലൈബ്രറി വാര്‍ഷികത്തിന് കളിക്കാന്‍ നിശ്ചയിച്ചു ..
അമ്മാവന്‍ ആണ് സ്ത്രീ വേഷം
അന്നും ഇന്നും നാടകം..നാടകീയതയുടെ കല ആണ്..
വികാര നിര്‍ഭരമായ രംഗങ്ങള്‍..പൊട്ടിക്കരയുന്ന നായിക..ഗദ്ഗദം പൂണ്ട സംഭാഷണങ്ങള്‍
ചേരുവ എല്ലാം ഇന്നത്തേത് തന്നെ..
ഒന്നാം തരം ഒരു പ്രണയം..
കടിച്ചാല്‍ പൊട്ടാത്ത ഇനം ഒരു വില്ലന്‍..
മിണ്ടിയാല്‍ പാടുന്ന നായകന്‍ ..
നായിക ..
അങ്ങിനെ അങ്ങിനെ
റിഹെഷ്സൽ  എല്ലാം പൊടി പൊടിച്ചു ..
എല്ലാം വീട്ടി ലെ പറമ്പിലും പാടത്തും ഒക്കെയാണ് ..

ഇവരുടെ കൂട്ടത്തിലെ ഒരു കുള്ളന്‍ ഉണ്ട് ..
പുരുഷു..
പുള്ളിയാണ് പ്രൊമ്പ്റ്റെർ 
എന്ന് വച്ചാല്‍ സംഭാഷണം പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു കൊടുക്കും..
നടീ നടന്‍മാര്‍ അതേറ്റു പറയും ..
ഒരു തുടക്കം കിട്ടിയാല്‍ പിന്നെ ബാക്കി  പറയുക എളുപ്പമാണ് ..
നാടകം തുടങ്ങി
നാട്ടിലെ നാടകമല്ലേ..
മോശമായാല്‍ പേരു പോകും
എല്ലാവരും നന്നായി അഭിനയിച്ചു മുന്നേറുകയാണ്...
അടുത്ത രംഗം വന്നു..
നായിക നിലാവത്ത് ഇരിക്കുകയാണ്..
നായകന്‍ ഇതുവരെയും എത്തിയില്ല..
അടുത്ത വരി ഇങ്ങനെ ആണ്
സ്വഗതം (ആത്മഗതം )
നായിക തന്നോടു തന്നെ പറയേണ്ട സംഭാഷണം ആണ്
പുരുഷു ചേട്ടന്‍ ബുക്ക് നോക്കി
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
എന്ന് പറഞ്ഞു കൊടുത്തു
അമ്മാവന്‍ വികാര നിര്‍ഭരമായ സ്വരത്തില്‍ ആകാശത്തെ അമ്പിളി നോക്കി
പറഞ്ഞു
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
സ്വഗതം..
എന്ന് കേള്‍ക്കയും ..ആളുകള്‍ ഒരു നിമിഷം നിശബ്ദരായി ..
പിന്നെ നിലക്കാത്ത കൂവല്‍ ...
പെട്ടന്ന് കാര്‍ട്ടന്‍ ഇട്ടു ..
ശേഷം വെള്ളിത്തിരയില്‍

No comments:

Post a Comment