ചോറ്റാനിക്കര മകം തൊഴീല്‍ വളരെ പ്രസിദ്ധമാണല്ലോ ...
ഒരു പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലെ അനിഷേധ്യ തലൈവി ആണ് ഞാന്‍ ആക്കാലത്ത്..
പെണ്‍ കുട്ടികള്ക്ക് പ്രേമ ലേഖനം എഴുതി കൊടുക്കുക..
ചില പ്രേമങ്ങള്‍ പൊട്ടിച്ചു കൊടുക്കുക ..
അത് അത്ര പാടോന്നുമല്ല ..
കൂട്ടുകാരിക്ക് പൊരിഞ്ഞ ലൈന്‍..
മരിച്ചാലും പിരിയില്ല എന്ന് ഗീര്‍വാണം..
ബെറ്റു വച്ചു പൊട്ടിച്ചു കൊടുക്കും
ബസ്സ് ഇറങ്ങി നടകുമ്പോള്‍..
ചേട്ടന്‍ അങ്ങിനെ പഞ്ചാര കുഴംബനായി നോക്കി നില്‍പുണ്ടാവും ..
നമ്മള്‍ ഒന്നു തിരിഞ്ഞു നോക്കും ..
എന്ന് വച്ചാല്‍ ഒരു പെന്കൊചിനോട് പറഞ്ഞിട്ടുണ്ടാവും..
നീ ആ നീല കുപ്പായക്കാരനെ തിരിഞ്ഞു നോക്കണം കേട്ടോ..
ഒന്നു കൂടി പിന്നെയും നോക്കും..
കുറച്ചു കഴിഞ്ഞു ഒന്നു കൂടി ..
ഒന്നു കൂടി..
മൊത്തം അഞ്ചു പ്രാവശ്യം നോക്കിയിരിക്കണം..
ഒന്നു ചെറിയതായി ചിരിക്കാം..
ലൈന്‍ എല്ലാം പൊട്ടി..
പുതിയ ലൈന്‍ ആവും..
അഞ്ചു ദിവസം ആണ് കണക്കു..
അങ്ങിനെ മറ്റുള്ളവരെ പറ്റിച്ചും..
കേമിയായും എല്ലാം നടക്കുന്ന എനിക്ക്..
ദൈവം ഒരു പണി വച്ചിരുന്നു.....
അത് ഒരു ഇന്ന പണി ആയി പൊയി താനും ...
മകം തോഴീല്‍..
അന്ന് ബസില്‍ ഒക്കെ ഭയങ്കര തിരക്കാവും..
വീടിലിരിക്കുന്ന സുന്ദരികളും..
കൊച്ചുങ്ങളും..
പറഞ്ഞാല്‍ കേള്‍ക്കുന്ന കെട്ടിയവന്മാര്‍ ആണെങ്കില്‍ അവരും..
കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുന്ന വൃദ്ധ സുന്ദരികളും..
എല്ലാവരും ഒറ്റ വണ്ടിയില്‍ തന്നെ കയറും ..
എനിക്കാണെങ്കില്‍ അന്ന് ഒരു കുഴപ്പം പറ്റി ..
ഒരുങ്ങി നടക്കാന്‍ എന്ത് അവസരം കിട്ടിയാലും ഞങ്ങള്‍ പെണ്‍ കുട്ടികള്‍ക്ക് വലിയ സന്തോഷമാ
അന്ന് കൂടുകാരികള്‍ എല്ലാം സെറ്റ് മുണ്ട്ടുകാം എന്ന് തീരുമാനിച്ചു ..
എന്റെ തൂക്കം വെറും മുപ്പതഞ്ച്ച്ചു കിലോയും ..
ഒരു സഞ്ചരിക്കുന്ന അസ്ഥി പന്ജ്തരം ..
വാരിയെല്ലുകള്‍ എണ്ണി എടുക്കാം..
പുറകിലെ നട്ടെല്ലിന് എത്ര കശേരുക്കള്‍ ഉണ്ട് എന്ന്
എന്റെ മുതുകു നോക്കി കൂട്ടുകാരികള്‍ എണ്ണി പറയും ..
സാരി ഉടുത്തു ഒരു പുതയും പുതച്ചാണ് എന്റെ നടപ്പ്..
പൂരാട പുത എന്നാണ് വീട്ടില്‍ എല്ലാവരും കളിയാക്കുന്നെ..
അന്ന് കൂട്ടുകാരികള്‍ക്ക് എല്ലാം ഒരു ആഗ്രഹം..
മകമല്ലേ
നമുക്കു സെറ്റ് ഉടുക്കാം എന്ന്..
ആവുന്നത്ര എതിര്‍ത്ത് നോക്കി..
നടന്നില്ല..
പിന്നെ വരുന്നതു വരട്ടെ എന്ന് വച്ചു ..
അമ്മയുടെ ഒരു മുണ്ടും നേര്യതും തരപ്പെടുത്തി ..
അമ്മയുടെ പെട്ടിയില്‍ നിന്നും എന്തെടുതാലും
അതിന് കൈത പൂവിന്റെയും ചന്ദനതിന്റെയും ഒരു മനോഹര ഗന്ധമാണ്..
അതെല്ലാം ഉടുത്തു എന്നെ കണ്ടപ്പോള്‍ എനിക്ക് എന്നെ ഇഷ്ട്ടമായി..
ഇല്ല എന്ന് പറയാന്‍ പറ്റില്ല
പിന്നെ സ്റ്റോപ്പിലേക്ക് ഒരു ഓട്ടമാണ് ..
രോഹിണി ബസ് ആണ്
എത്തുന്നതിനു മുന്‍പ് എത്തണം
നിന്നെക്കാള്‍ പൊക്കം കുറഞ്ഞവരും..
പ്രായം ആയവരുംകയറി കഴിഞ്ഞേ നീ കേറാവൂ
എന്നാണു വീടിലെ ഓര്‍ഡര്‍..
ബസ്സ് വന്നപ്പോള്‍..
സ്റ്റോപ്പില്‍ ഒരു പൂരം കൂടാനുള്ള ആളുണ്ട്..
കേറേണ്ട എന്ന് വച്ചതാണ്..
രേമനിയും സുധയും എല്ലാ ഉണ്ട്..
ഇതേ പോലെ ചുവന്ന ബ്ലൌസും..
നേര്യത് ഒക്കെ ഉടുത്തു..
കൈ കാണിക്കല്‍..
കേറൂ എന്ന നിലവിളീ..
കിളി ചേട്ടന്‍ എന്നെ എടുത്തു അകത്താക്കി തന്നു..
എന്ന് പറഞ്ഞാല്‍ മതിയല്ലോ..
നാല് കിലോ മീറ്റര്‍ കഴിഞ്ഞാല്‍ ..
അമ്പലം ആയി..
അതുവരെ സഹിച്ചാല്‍ മതിയല്ലോ..
എനിക്ക് സാധാരണന്‍ പെണ്‍ കുട്ടികളെക്കാള്‍ കൈക്കും കാലിനും നീളം കൂടുതല്‍ ആണ്..
അച്ചിങ്ങാ പരുവം ആണ്..
എന്നാലും..
ഉയരവും കൂടുതല്‍ തന്നെ..
തല പൊങ്ങി നില്ക്കും..
എനിക്കത് വലിയ നാണ കേടാണ് താനും..
എന്റെ അരയില്‍ ഒരു ചെറിയ വല്ലിമ്മ ചുറ്റി പിടിച്ചിട്ടുണ്ട് ..
മുകളില്‍ കമ്പിയില്‍ പിടിച്ചാല്‍ എത്താന്‍ ബുദ്ധിമുട്ടുള്ള ഒരു ചേച്ചി എന്റെ കയ്യില്‍ തൂങ്ങി കിടകുകയാണ്..
അമ്പലം എത്തി..
എന്നെ ഇട്ടു വട്ടം ചുറ്റിച്ചു ആളുകള്‍ ഇറങ്ങാന്‍ തുടങ്ങി...
എന്നെ പിടിച്ച വല്ലിമ്മ എന്നെ വിട്ടു മുമ്പോട്ട് പൊയി..
ഒരു നാല് ബസിനുള്ള ആളുകള്‍ ഇറങ്ങി..
വല്ലിമ്മ വാതിക്കല്‍ എത്തി..
കയ്യില്‍ ചുറ്റിയ ഒരു മുണ്ടും ഉണ്ട്..
അമ്മയുടെ നേര്യത് പോലെ എന്ന് മനസ്സില്‍ വിചാരിച്ചു..
ഇടി മിന്നല്‍ പോലെ എനിക്ക് മനസിലായി
അതെന്റെ അരയിലെ മുണ്ടാണ് ..
അപ്പോഴേക്കും മുണ്ട് റോഡില്‍ എത്തി കഴിഞ്ഞു ..
പിന്നെ ഒരു വലിയ ബഹളം..
എന്നെ എടുത്തു അകത്താക്കിയ കിളി..
ചാടി ഓടി ചെന്നു എന്റെ മുണ്ട് പിടിച്ചു വാങ്ങി ..
സാക്ഷാല്‍ കൃഷ്ണന്‍ എന്ന പോലെ ജനാല വഴി ഇങ്ങു ഇട്ടു തന്നു..
കൂടുകാരികള്‍ എന്റെ മാനം രക്ഷിക്കാന്‍ ചുറ്റും കൂടി നിന്നു..
ഒരു വിധം വാരി ചുറ്റി ,,
അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി ..
കോളെജും വേണ്ട ഒരു പിണ്ണാക്കും വേണ്ട..
..........
പിന്നെ ഇതാ ഇന്നു വരെ മുണ്ട് ഉടുത്തു എങ്ങോട്ടെങ്കിലും ഇറങ്ങാന്‍ നിന്നാല്‍..
എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ അറിയാം ..
അടുത്ത് കൂടി വരുന്ന ഓരോരുത്തരും..
അത് പറിച്ചു കൊണ്ടു പോകും എന്ന ബാലിശമായ ഒരു ചിന്ത..
പിന്നെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല
എങ്കിലും
വായില്‍ നോക്കികള്‍ ആയ ചില ആണ്‍പിള്ളേര്‍ എന്റെ ക്രൂര കൃത്യങ്ങളില്‍ മനം നൊന്തു..
ഏതോ ദുര്‍മന്ദ്രവാദിയെകൊന്ദു
എന്തോ ആസുര കര്‍മം ചെയ്യിച്ചതാണോ എന്ന സംശയം ഇന്നും എനികുണ്ട്..
കൊടുത്താല്‍ കൊല്ലത്തും കിട്ടും
എന്ന
ഗുണ പാഠം
എത്ര ശരി

No comments:
Post a Comment