കുളം
അത് എന്റെ
സന്തോഷമാണ്..
പ്രണയമാണ്..
കളിയാണ്..
ചിരിയാണ് ..
ഒരു വലിയ വലിയ പറമ്പ് .
അതിന്റെ ഒരു മൂലയില്‍ ഒരു പാമ്പും കാവ്..
അതിന്റെ കുളം
പാമ്പും കാവ് അമ്മ പണ്ടേ തന്നെ പൂജിച്ചു മാറിയിരുന്നു..
ഇംഗ്ലീഷ് അക്ഷരം L ആകൃതി യില്‍ ഒരു ചെറിയ കുളം ..
അതിനോട് ചേര്‍ന്ന് ഒരു ചെമ്പകം ഉണ്ട്..
സ്വന്തം ചെമ്പകം..
വൈദ്യര്‍ വേര് വച്ചു ..പതിപ്പിച്ചു തന്ന തൈ ആണ്.
ഒത്തിരി നടന്നു പോയി എടുത്തു കൊണ്ട് വന്നു നട്ടുപിടിപ്പിച്ചതാണ്..
അതിലെ പൂക്കള്‍ എല്ലാം അത് കൊണ്ട് എന്റെതാണ് ..
എന്റെ പല താവളങ്ങളില്‍ ഒന്നാണ് ചെമ്പക തണല്‍
കുളം എനിക്ക് എന്നെ തന്നെ ഒളിപ്പി ക്കാന്‍ ഒരു സ്ഥലം കൂടി ആണ്..
ഗൌരവക്കാരും ചിട്ടക്കാരും ആയ വീട്ടുകാര്‍ .
ഏറ്റവും ഇളയ പുത്രി ആയി ജനിച്ച കഷ്ട്ട പാട്..
നേരെ മൂത്ത ചേട്ടനും ഞാനും തമ്മില്‍ 7 വയസിനു മൂപ്പ്..
ചേട്ടന്റെ മട്ടു കണ്ടാല്‍ ചേട്ടന്‍ ആണ്കാരണവര്‍ എന്ന്തോന്നും..
പിന്നെ നേരെ മൂത്ത ചേച്ചി
നേരെത്തെ പറഞ്ഞില്ലേ
കുശുമ്പിന്റെ പര്യായം..
സുന്ദരി കുട്ടി തന്നെ
നീണ്ട മുടി ഭംഗിയായി പിന്നിയിട്ടു
എല്ലാവരുടെയും നല്ല പിള്ളയായി
എല്ലാവരെയും കുറിച്ച് കുറ്റം പറഞ്ഞു..
എല്ലാവരെയും പൊക്കി പറഞ്ഞു..
22 അംഗങ്ങള്‍ ഉള്ള ഒരുകൂട്ട് കുടുംബത്തിലെ
ഏഷണി കുട്ടി ആയി വിലസുന്ന മിടുക്കി ചേച്ചി
എന്നും എന്നെ കരയിക്കാന്‍ ചേച്ചി എന്തെങ്കിലും കാര്യംഉണ്ടാക്കും.
എന്തെങ്കിലും കുഞ്ഞി കാര്യങ്ങള്‍..
അത് വലുതാക്കി ചേട്ടന്മാരുടെ മുന്നില്‍ പറഞ്ഞു എന്നെവഴക്ക് കേള്‍പ്പിച്ചാല്‍
പുള്ളിക്കാരിക്ക് വലിയ സന്തോഷമായി ..
എത്ര ചെറിയ കാരണങ്ങള്‍
പ്രധാനമായും ഞാനൊരു പെറ്റികൊട്ട് കൊച്ചു ആണ്
പെറ്റി കോട്ടിന് മുകളില്‍ വേറെ എന്തെങ്കിലും ഇടണം എന്ന് എന്നെ കൊണ്ട് തോന്നിപ്പിക്കുക വലിയ വലിയ ബുദ്ധിമുട്ടാണ്
അതിനു മുകളില്‍ പാവാട അതിനു മുകളില്‍ ബ്ലൌസ്
അല്ലെങ്കില്‍ ഉടുപ്പ്
അതിടാന്‍ പറയുമ്പോള്‍ ഞാന്‍ മുതിര്‍ന്നവരെ നോക്കുന്ന ഒരു നോട്ടം ഉണ്ട്
മര്‍ലിന്‍ മന്‍ഡ്രോ എന്നാ പേര് എനിക്ക് കിട്ടിയത് ആ നോട്ടത്തില്‍ നിന്നാണ്
പിന്നെ വളരെ വലുതായതിനു ശേഷമാണു ആരാണ് ആ സുന്ദരി എന്ന് മനസിലായത്
എന്നും പെറ്റി കൂട്ട് വിചാരണ നടക്കും
അതിടാതെ മിറ്റത്തിറങ്ങി..
പിന്നെയും പിന്നെയും പല കുറ്റങ്ങള്‍
ഇരുട്ടായിട്ടും മലയില്‍ നിന്നും വന്നില്ല
പാടത്ത് പോയി വീണു മുട്ട് പൊട്ടി
പിന്നെ ഉള്ള വലിയ ഒരു ആരോപണവും എന്നെ വലിയ ബുദ്ധിമുട്ടില്‍ ആക്കുന്നതും മരം കയറ്റമാണ്
എനിക്ക് നിലത്തു ഇരുന്നാല്‍ വായന വരില്ല
മലയിലെ കശുമാവിലോ ചെമ്പകത്തിലോ ഒക്കെ ചാരി ഇരുന്നു
വായിച്ചാലും പഠിചാലുമേ സുഖമുള്ളൂ
എന്നും വഴക്ക് കേള്‍ക്കാന്‍ ഉള്ളത് എന്തെങ്കിലും ഞാന്‍ ഉണ്ടാക്കിയിരിക്കും
വഴക്ക് കിട്ടുകയും ചെയ്യും
സങ്കടവും ആവും
ദുരഭിമാനം ആണ് എനിക്ക് ..
കരയുന്നത് മറ്റുള്ളവര്‍ കാണരുത് എന്ന് വലിയ നിര്‍ബന്ദം ഉണ്ട്
സങ്കടം വന്നാല്‍ ഇങ്ങു പോരും..
കുളക്കടവില്‍
അവിടെ ഞാനും എന്റെ കുഞ്ഞി സങ്കടങ്ങളും മാത്രം
കുളക്കടവില്‍ ഒരു നല്ല മിനുസമുള്ള ഒരു പാറക്കല്ലുണ്ട്
തുണി അലക്കാന്‍
ഒരു നീര്‍കോലി ഉണ്ട് ..
ഒരു ബ്രാല്‍ മത്സ്യവും..
എന്‍റെ കാലടി ശബ്ദം അറിയാം രണ്ടു പേര്‍ക്കും..
അവര്‍ അടുത്ത് വരും..
മീന്‍ കാലില്‍ ഇക്കിളി കൂട്ടി അങ്ങിനെ നീന്തി നടക്കും..
കൊലാപ്പി..നീര്‍കോലി അടുത്ത് വരില്ല..
ഒരിക്കല്‍ അവന്‍ എന്‍റെ കാലില്‍ ചുറ്റിയപ്പോള്‍
ഞാന്‍ വല്ലാതെ പേടിച്ചു ഉറക്കെകരഞ്ഞു..
അവനും എനിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തൊടാന്‍പേടിയാണ് ..
ചെറിയ പരല്‍ മീനുകള്‍ വന്നു ചുറ്റും കറങ്ങി ചാടി പുളഞ്ഞുനടക്കും..
നീല വെള്ളത്തില്‍ ഒരു ഭാഗം നിറയെ പായല്‍ ആണ്..
കുറെ നേരം ഈ തണുത്ത അന്തരീക്ഷത്തില്‍ .ഇരുന്നാല്‍..
മനസ് ഒന്ന് അടങ്ങും
വരുന്ന ഓരോ കണ്ണ് നീര്‍ തുള്ളിയും വെള്ളത്തില്‍ മുഖംകഴുകി കഴുകി അങ്ങനെ കളഞ്ഞു കൊണ്ടിരിക്കാം
കരയുന്നത് ആര്‍ക്കും അറിയാനോ കാണാനോ പറ്റില്ലല്ലോ ..
കുളം ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഒരു retreat ആണ് ...
മുഖം ഒളിക്കാന്‍ ഒരിടം ...
ഭൂമിയില്‍ ഏറ്റവും സമധാനം തന്ന ഇടവും കൂടിയാണ് കുളം
കുളം കളിക്കാനുമുള്ള സ്ഥലം തന്നെയാണ് ..
വെള്ളത്തില്‍ എന്തെല്ലാം ലീലകള്‍..
ഈ കുഞ്ഞി കുളം എന്റെ അഭ്യാസങ്ങള്‍ക്കു പറ്റിയ സ്ഥലമേ അല്ല ..
ഏഴാം ക്ലാസ്സ് വരെ മാപ്പിളമാരുടെ കുളത്തില്‍കുളിക്കാന്‍ പോകാന്‍ അനുവാദം ഉണ്ടായിരുന്നു.
അത് വലിയ കുളമാണ്
അവിടെ തെക്കും കുഴിയില്‍ ആഴം കൂടുതല്‍ ആണ് ..
കന്നിനെ കയം കാണിക്കുക എന്നൊരു പ്രയോഗംകേടിടുണ്ടോ ..
ഈ ആഴമുള്ള ഭാഗത്ത് പോത്തുകള്‍ നീന്തി എത്തും..
എന്നിട്ട് മൂക്ക് മാത്രം മുകളില്‍ ആക്കി ഒറ്റ കിടപ്പാണ്,,
നമുക്ക് അടിച്ചു കയറ്റാന്‍ പറ്റില്ല ..
നിലയില്ലല്ലോ ..
തല്ലാനും പറ്റില്ല..
ചിലപ്പോള്‍ ജോണിന്റെ പോത്തുകളും ഉണ്ടാവും..
അവരുടെ മേല്‍ വീഴാതെ ഒന്ന് രണ്ടു മൂക്ക് കുത്തി ചാട്ടം എല്ലാം നടത്തി
തല കുത്തി മറിഞ്ഞു ..കമന്നു നീന്തി മലന്നു നീന്തി
രണ്ടു പ്രാവശ്യം എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചുനീന്തി..
തളര്‍ന്നു തല കുത്തി ആണ് കരക്ക് കയറുക ..
ഈ കുഞ്ഞി കുളത്തില്‍ അത്രയൊന്നും നടക്കില്ല.
ഒറ്റ ഓട്ടത്തിന് കുളത്തില്‍ എത്തി..
എല്ലാവരും നേരത്തെ എത്തി എന്നെ കാത്തിരിക്കുവാണ് ..
വൈകുന്നേരത്തെ ചടങ്ങുകള്‍ക്കൊന്നും നേരമില്ല..
ഇന്നാണെങ്കില്‍
അമ്മക്ക് ദേഷ്യം കയറി ഇരിക്കുകയാണ് താനും
സാധാരണ മുടക്ക ദിവസങ്ങളില്‍ കുളി എന്ന് പറഞ്ഞാല്‍ മൂന്നു മണിക്കൂര്‍ ഒക്കെയാണ്
വെള്ളത്തില്‍ ഇറങ്ങിയാല്‍ പിന്നെ കയറില്ല
മേലൊക്കെ ഉന്തു വന്നു നിറയും.
ഉന്തുശരീരത്തിലെ നേര്‍ത്ത രോമങ്ങളില്‍
വന്നു അടിഞ്ഞു രോമം എഴുന്നു നില്‍ക്കും
എന്റെ തോര്‍ത്തു ..
അത് അലക്കുന്നതെല്ലാം കണക്കാണ്
വെള്ളത്തില്‍ ഇട്ടു ഒരു വലി..
കല്ലില്‍ ഇട്ടു പടെ പടെ രണ്ടു അലക്ക്
കഴിഞ്ഞു പരിപാടി ..
തോര്‍ത്തിന് വേണമെങ്കില്‍ വെളുതോളണം
പാവം തോര്‍ത്തു ഉണങ്ങി കഴിഞ്ഞാല്‍ കാണാന്‍ നല്ല രസമാണ്
പപ്പടം കാച്ചുമ്പോള്‍ ചില പപ്പടം പൊള്ളില്ലല്ലോ
അത് പോലെ വടി പോലെ ഇരിക്കും
ചെളി വെള്ളത്തില്‍ കുളിച്ചു കുളിച്ചു
തൊലിയൊക്കെ ചുളിയും
അവസാനം അമ്മ വന്നു കയറ്റി വിടുന്നത് വരെ ആണ് കുളിയുടെ കണക്കു
അമ്മ ആദ്യം ചെറിയ പിള്ളേരെ വിട്ടു കയറി ചെല്ലാന്‍ പറയും..
ഇപ്പോള്‍ വരാം എന്ന് പറയും
പിന്നെ ചേച്ചിമാര്‍ ആരെങ്കിലും വരും
അപ്പോഴും ചെല്ലാം എന്ന് പറയും
അവസാനമാണ് അമ്മയുടെ വരവ്.
വഴിയില്‍ ഉണക്കാന്‍ ഇട്ടിരിക്കുന്ന മടല്‍ കഷണവുമായി ആണ് വരുന്നത്
അപ്പോള്‍ കയറി ഇല്ലെങ്കില്‍ ബുദ്ധിമുട്ടാകും
ഇന്ന് ആകെ പല കാര്യങ്ങളാല്‍ മോശപെട്ടു സ്ഥിതിയാണ്
ഇനി കുളത്തില്‍ നിന്നും കയറാന്‍ വിളിക്കാന്‍ ആള് വന്നാല്‍ആകെ വിഷയം ആകും
..
കാണാന്‍ നില്‍ക്കുന്ന കൂടുകാര്‍ക്കായിഅത് കൊണ്ട് വേഗം
ഒന്ന് രണ്ടു കസര്‍ത്ത് കാണിച്ചു വേഗം കയറി പോന്നു
കസര്‍ത്ത് എന്ന് വച്ചാല്‍ വെള്ളത്തില്‍ അനങ്ങാതെ ചത്ത പോലെ പൊങ്ങി കിടക്കുക..
വെള്ളത്തില്‍ തല കുത്തി മറിയുക
അങ്ങിനെ അങ്ങിനെ
എന്റെ കൂടെ കുളിക്കാന്‍ ചില വന്യ ജീവികള്‍ സ്ഥിരം ഉണ്ടാവും
എന്ന് വച്ചാല്‍ കൊച്ചു പിള്ളേര്‍
അവരുടെ ഇടയില്‍ ആണല്ലോ അഭ്യാസം മുഴുവന്‍
അവര്‍ കരയില്‍ അങ്ങിനെ നോക്കി ഇരിക്കും..
ചേച്ചി എന്ത് മഹാ വ്യക്തി ആണെന്ന മട്ടില്‍
അവരോടു ആണ് ലോക കാര്യം മുഴുവന്‍ പറയുക
വായിച്ച നോവലിന്റെ ,
കണ്ട സിനിമയുടെ
ഒക്കെ കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുക്കും
ഇന്ന് അതിനൊന്നും നില്‍ക്കാതെ
മുടി സോപിട്ടു കഴുകി..
തല ഒന്ന് തോര്‍ത്തി..
മേല് കഴുകി എന്ന് വരുത്തി..
വേഗം കയറി പോന്നു
ഇരുട്ടിലേക്ക്
പൂക്കളൊക്കെ തരം തിരിച്ചു വൈക്കണം
നാളേക്ക് വരക്കാനുള്ള പൂക്കളം ഡിസൈന്‍ ഉണ്ടാക്കണം
നാമം ജപിക്കണം
അത്താഴം ഉണ്ണണം..
വീട്ടിലെ ഓണം
അതിനെ ക്കുറിച്ച് നാളെ എഴുതാം
No comments:
Post a Comment