കാത്ത
വെറും രണ്ടക്ഷരം
ഒരു കുലീന വൃദ്ധ
അൽപ്പം കുനിഞ്ഞ മുതുകുമായി അമ്പലത്തിലേക്ക് രാവിലെ കുളിച്ചു തൊഴാൻ പോകുന്ന മറ്റൊരു നായർ സ്ത്രീ
അവരെ എന്താണ് സാധാരണ സ്ത്രീകളിൽ നിന്നും വ്യത്യസ്ഥ ആക്കിയിരു ന്നത്
തകഴി ശിവ ശങ്കരപ്പിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ
അതായിരുന്നു അവർ
കൂടെ ജീവിക്കാൻ അത്ര സുഖമുള്ള ഒരു ഭർത്താവായിരുന്നില്ല തകഴി
വെറും വക്കീലായിരുന്നപ്പോഴും എഴുത്തുകാരൻ ആയപ്പോഴും
സ്വന്തം എഴുത്തും സ്വന്തം തീരുമാനങ്ങളും സ്വന്തം ലോകവും സ്വന്തം ചങ്ങാതിക്കൂട്ടവും വലിയ യാത്രകളും ഒക്കെ ആയി ജീവിച്ച ഒരു വലിയ മനുഷ്യൻ
നേട്ടങ്ങൾ, പദവികൾ, പേര്, പെരുമ ..സമ്പത്ത് എല്ലാം തകഴിയുടെ കാൽക്കൽ കുമ്പിട്ടു കിടന്നു.. മരിക്കുവോളം
അതിനിടയിൽ ഈ ഗ്രാമ ഗൃഹ നാഥയെ ലോകം കണ്ടില്ല..ആദരിച്ചുമില്ല
തകഴി വളരെ വളരെ പ്രശസ്ഥൻ ആയപ്പോൾ ...ലോകം അദ്ദേഹത്തിന്റെ വീട്ടുകാരെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി
ചെമ്മീനിലെ കറുത്തമ്മ യെ പ്പോലെ നീണ്ടിടം പെട്ട കണ്ണുകളും വെളുത്തു തുടുത്ത ശരീരവുമായി ഒരാളെ അവർ കണ്ടെത്തുകയും ചെയ്തു നഗരം ദുഷിപ്പിക്കാത്ത ഒരു ഗ്രാമ വിശുദ്ധി .. കാത്ത എന്ന ചുരുക്ക പ്പേരിൽ വിളിക്കപ്പെട്ട കമലാക്ഷി അമ്മ ..അതായിരുന്നു തകഴിയുടെ ഭാര്യയുടെ പേര്
അവർ ഒരു നിശബ്ദ സാന്നിധ്യം ആയിരുന്നു ..വീട് ,കുടുമ്പം ,മക്കൾ ..ഇതിൽ ഒതുങ്ങിയ ഒരു സാധാരണ സ്ത്രീ
മറ്റെല്ലാ സ്ത്രീകളും നൽ കുന്നതെല്ലാം അവർ തകഴിക്കു നൽകി .
നേരും നെറിയുമുള്ള മക്കൾ.
കഴിക്കാൻ ഇഷ്ട്ടപെട്ട ഭക്ഷണം..കുളിക്കാൻ വെള്ളം ....
ഒരു മുറിയും അടുക്കളയും ,ല ഒരു ഓല മേഞ്ഞ മേൽക്കൂരയും ആയി ഒരു കുടിലും
28 സെന്റ് സ്ഥലവും അഞ്ചു മക്കളും ..അവിടെയാണ് ജീവിത തുടങ്ങിയത്
വക്കീൽ പണിയിൽ നിന്നുള്ള തുച്ചമായ വരുമാനവും കൊണ്ടാണ് ഈ ദമ്പതികൾ ജീവിതം തുടങ്ങിയത്.കിട്ടുന്ന ഓരോ തുട്ടും കാത്തയെ എല്പ്പിക്കുന്നതായിരുന്നു തകഴിയുടെ രീതി .അത് കൊണ്ട് കുടുമ്പം പരിപാലിക്കാനും ,അൽപ്പാൽപ്പമായി മിച്ചം വച്ച് ,ഭൂമിയും വയലും വാങ്ങാനും, മക്കളെ പഠിപ്പിക്കാനും എല്ലാം പണം കണ്ടെത്തിയത് കാത്തയാണ്
എന്നാൽ ഇതൊന്നുമായിരുന്നില്ല കാത്തയെ അടയാളപ്പെടുത്തിയത്
ഒരിക്കൽ 1935-36 കാലത്ത് തിരുവനന്തപുരത്തു തകഴി താമസിക്കുമ്പോൾ .. മദവും മദിരയുംഅത്ര നല്ലതല്ലാത്ത ചില സ്നേഹിതരും തകഴിയുടെ ജീവിതത്തിൽ വന്നങ്ങു നിറഞ്ഞു ..ഈ.വി കൃഷ്ണപിള്ള തകഴിയെ നാട്ടിലേക്ക് തിരികെ അയച്ചു.നാട്ടിൽ വന്നു തകഴി റ്റൈഫോയിഡ് രോഗ ബാധിതൻ ആയി.അന്നത്തെ കാലത്ത് ഈ രോഗം വന്നാൽ മരണ നിരക്ക് വളരെ കൂടുതൽ ആണ്.ആന്റി ബയോട്ടിക്കുകൾ ഒന്നും പ്രചാരത്തിൽ ഇല്ലല്ലോ ബോധമില്ലാതെ ആയ തകഴിയെ കാത്ത അരികെ ഇരുന്നു ശുശ്രൂഷിച്ചു .ബോധം വരുമ്പോൾ തകഴി കാണുന്നത് കരഞ്ഞു വീർത്ത കണ്ണുകളുമായി അടുത്തിരിക്കുന്ന കാത്തയെയാണ് .എത്രയോ ദിവസങ്ങൾ ആയി അവർ ആ ഒരേ ഇരിപ്പ് ആയിരുന്നു
വക്കീല് പരീക്ഷ പാസായ തകഴി നാലിൽ പഠിപ്പ് നിർത്തിയ കാത്തയെ ജീവിത പങ്കാളി ആയി കണ്ടെത്തിയ നിമിഷം ആയിരുന്നു അത്.ആ സ്നേഹം ത്യാഗം എല്ലാം തകഴിയെ സ്വയം സമർപ്പിതൻ ആക്കി ..മറ്റൊരു സ്ത്രീയിലെക്കും മനസ് ചായാത്ത ഒരു സുചരിതൻ ആയി തകഴി അതോടെ മാറി.
അവർ ഭർത്താവിന് നൽകിയതു സമാധാനവും സഹവർത്തിത്ത്വവുമാണ് .പ്രോത്സാഹനമാണ് തകഴിയെ ഒരു ഒന്നാംതരം എഴുത്തുകാരൻ ആക്കിയത് .എഴുത്തുകാരൻ ആയ ഭർത്താവിനു അതിനു ചേര്ന്ന സൗകര്യം ഒരുക്കാൻ അവർ കരുത്തൽ കാണിച്ചു.അദ്ദേഹം എഴുതുമ്പോൾ ലോകകാര്യങ്ങൾ വീട്ടു കാര്യങ്ങൾ ഒന്നും കൊണ്ട് ശല്യം ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചു
വ്യക്തി ജീവിതത്തിൽ അവർ കാണിച്ച ഈ അച്ചടക്കം, ശ്രദ്ധ ,കരുതൽ..ഇതെല്ലാം തകഴിക്കു എഴുത്തിൽ എല്ലാം മറന്നു മുഴുകാൻ സഹായിച്ച ഘടകങ്ങൾ ആണ്..വീട് തകഴിക്കു സമാധാനം ഉള്ള കുളിർമ്മയുള്ള ആലയം ആക്കി മാറ്റുന്നതിൽ അവർ വിജയിച്ചു.എഴുതാനായി മറു പുരകൾ തേടി പോകേണ്ടി വന്നിട്ടില്ല തകഴിക്കു.സ്വ ഗൃഹത്തിൽ അതിനുഎപ്പോഴും തക്കതായ അന്തരീക്ഷം അവർ നിശബ്ദമായ തന്റെ കരുതലും ശ്രദ്ധയും കൊണ്ട് നിലനിർത്തി.
എഴുത്ത് പേനയിൽ മഷിയും,കടലാസും..കുടിക്കാൻ വെള്ളവും.. ,മുറുക്കാനും കോളാമ്പിയും ..പൂമുഖത്തെ ചാരു കസേരയും ..എല്ലാം യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു ..എഴുതുമ്പോൾ മക്കളെ പ്പോലും കാത്ത തകഴിയുടെ അടുത്തേക്ക് വിട്ടിരുന്നില്ല ...എന്നും .എ പ്പോഴും
.വളരെ ചാരിതാർത്യത്തോടെ തകഴി ഇത് പല സന്ദർഭങ്ങളിലും സ്മരിചിട്ടുമുണ്ട് .തനിക്കു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കാനും അഭിപ്രായം പറയാതെ ഇരിക്കാനും ഉള്ള ഒരു വിവേകം അവർ ക്ക് ഉണ്ടായിരുന്നു .
അങ്ങേരുടെ ജോലി എഴുത്താണ്..അതങ്ങേർ ചെയ്യും എന്റെ ജോലി കുടുമ്പം നോക്കുക ആണ്..അത് ഞാൻ ചെയ്യും..എന്ന രീതിയിൽ സ്വ ജീവിത വൃത്തികളെ അവർ പ്രായോഗിമായി വിഭജിച്ചു
ഭർത്താവിന്റെ ജീവിതത്തിൽ തനിക്കു കിട്ടേണ്ടുന്ന പ്രാധാന്യത്തെക്കുറിച്ച് അവർ തകഴിക്കു അധ്യാപനം നടത്തിയില്ല
തനിക്കു കിട്ടേണ്ടുന്ന പൊന്മാലയുടെ തൂക്കത്തെ കുറിച്ച് പരാതി പറഞ്ഞില്ല അയൽ വക്കത്തെ ഭർ ത്താവിന്റെ വീര കഥകൾ പറഞ്ഞു ആത്മ വിശ്വാസം കളഞ്ഞില്ല
എന്നെ സ്നേഹിച്ചത് പോരാ എന്നൊരു പരാതി ഉണ്ടായിട്ടില്ല .എന്നും ധാരാളം വിരുന്നുകാർ ഉണ്ടായിരുന്നു തകഴിക്കു .പ്രശസ്തരും പ്രമുഖരും ആയ വിരുന്നുകാർ ...അവർക്കെല്ലാം പക്ഷ ഭേദമെന്യേ വിളമ്പാൻ കരുതൽ കാണിച്ചു
അനേകരെ ഊട്ടി ,അനേക ദിവസം പട്ടിണി കിടന്നപ്പോഴും
എന്നെ നിങ്ങൾ വേണ്ടത്ര കരുതുന്നില്ലല്ലോ ]
എന്നൊരു പരാതി വാക്ക് അവർ പറഞ്ഞിട്ടില്ല
തകഴിയുടെ മരണ ശേഷം സര്ക്കാര് അദ്ദേഹത്തിന്റെ വീടും പുരയിടവും ഏറ്റെടുത്തു ..മ്യൂസിയം ആക്കി ..മക്കൾ എല്ലാം നല്ല നിയിൽ ആയിരുന്നിട്ടു കൂടികാത്ത ആ വീട് വിട്ടു പോകാൻ വിസമ്മതിച്ചു .അവർ മരണം വരെ വെറും ഒരു രൂപ വാടകക്കാരിയായി ആ വീട്ടിൽ തന്നെ കഴിഞ്ഞു .
തകഴി നിറഞ്ഞു നിന്ന ആ വീടിനെ ഉപേക്ഷിക്കാൻ അവര്ക്ക് കഴിയുമായിരുന്നില്ല
ഈ നിതാന്ത ശക്തി ശ്രോതസ് എന്നും തകഴിയുടെ വളർച്ചയുടെ പേരെടുത്തു പറയാത്ത നിശബ്ദ പ്രഭവ കേന്ദ്രമായിരുന്നു .
പ്രകാശ ഗോപുരമായിരുന്നു.അപൂർവ്വം സ്ത്രീകൾ ക്കെ ഇങ്ങനെ ദീർഘ ക്ഷമയും സ്നേഹവും സഹഭാവവും ജീവിതം മുഴുവൻ നില നിർത്താൻ കഴിയൂ
പല സ്നേഹങ്ങൾ ക്കും ഉപചാരം വേണ്ട..മൃദു വചനങ്ങളുടെ പട്ടു തൊങ്ങലുകൾ തീർത്ത കിന്നരി വേണ്ട ..മിണ്ടാതെ പറയുന്ന ചില ഉരുവിടലുകൾ ഉണ്ട്..പേരെടുത്തു പറയാത്ത ചില സഹനങ്ങൾ ഉണ്ട്
കണ്ണിൽ കാണാത്ത ചില കരുതലുകൾ ഉണ്ട് ചുണ്ടുകൾ ഉരുവിടാത്ത ചില സ്നേഹ മന്ത്രങ്ങൾ ഉണ്ട്
കാത്തയും തകഴിയും തമ്മിൽ നമ്മൾ ബാഹ്യ ലോകം കാണാത്ത ആഴത്തിലുള്ള ആത്മ ബന്ധങ്ങളുടെ ഒരു സ്നേഹ പ്രവാഹം ഉണ്ടായിരുന്നു
നഗ്ന നേത്രങ്ങൾക്ക് ഒരിക്കലും ദൃശ്യമായിരുന്നില്ല ആ സ്നേഹവും കരുതലും വിട്ടു വീഴ്ചയും ത്യാഗവും
അന്യാദൃശരായ ഈ ദമ്പ തികൾ ശിവ പാർവതിമാരെ പ്പോലെ
ഒരാൾ മറ്റൊരാൾക്ക് സ്വയം സമർപ്പിതരായിരുന്നു




No comments:
Post a Comment